post-office
എൻ.കെ പ്രേമചന്ദ്രൻ എം.പി പോസ്റ്റ് ഓഫീസിൽ ഐ.പി.പി.ബി അക്കൗണ്ട് തുടങ്ങിയപ്പോൾ

കൊല്ലം: തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും.

സാധാരണ ജനങ്ങളിൽ ബാങ്കിടപാടുകൾ വ്യാപകമാക്കാനായി തപാൽവകുപ്പ് തുടങ്ങിയതാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്. കൊല്ലം ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് എ.ആർ. രഘുനാഥൻ, ഐ.പി.പി.ബി കൊല്ലം ബ്രാഞ്ച് മാനേജർ ജെ.എസ്. സ്മിത, എ.എസ്.പി (എച്ച്. ക്യു) എം.കെ.മഞ്ജു , എ.എസ്.പി (ഒ.ഡി ആൻഡ് മാർക്കറ്റിംഗ്) എം.സലീന, എ.എസ്.പി (സൗത്ത്) ബി. ഗോപകുമാർ, കൊല്ലം എച്ച്.പി.എം പി. രാജു, ഐ.പി.പി.ബി ടെറിട്ടറി മാനേജർ ഗ്രീഷ്മ. യു.ആർ, ടെറിട്ടറി ഓഫീസർ അശ്വതി അശോക് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.പി.ബി കൊല്ലം ശാഖയിൽ വച്ച് ബി.പി.എം ഗുരുപ്രസാദാണ് എം.പിയുടെ അക്കൗണ്ട് ആരംഭിച്ചത്.