x
ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിൽ തേക്കുമരം വീണ് നാശം സംഭവിച്ച തൃക്കണ്ണമംഗൽ ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ പണിക്കരുടെ വീട്

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നെടുവത്തൂർ , തൃക്കണ്ണമംഗൽ, പൂവറ്റൂർ, തേവലപ്പുറം, നീലേശ്വരം, അമ്പലപ്പുറം, കല്ലുവാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷിനാശമുണ്ടായത്. തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് ചേരൂർ ഭാഗത്ത് കാറ്റിൽ മരങ്ങൾ കട

പുഴകി വീണ് വീടുകൾക്ക് കേടുപാടു സംഭവിച്ചു. തൃക്കണ്ണമംഗൽ ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ പണിക്കരുടെ വീടിനു മുകളിൽ തേക്കുമരം പിഴുതു വീണു . സമീപത്തെ തട്ടയ്ക്കാട്ട് എബനേസറിൽ സുനിൽ ജോണിന്റെ ശൗചാലയത്തിനു മേൽ മരം ഒടിഞ്ഞ് വീണു. കോടതി സമുച്ചയത്തിനു മുന്നിലുള്ള ഉറക്കം തൂങ്ങി മരത്തിന്റെ ചില്ലകൾ ഒടിഞ്ഞ് റോഡിൽ പാർക്കു ചെയ്തിരുന്ന കാറിനുമേൽ പതിച്ചു. മൂക്കോട്, ചേരൂർ ഭാഗത്തെ ഏലാകൾ വെള്ളത്തിലായി. ശക്തമായ കാറ്റിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള ഏലായിലെ ആയിരക്കണക്കിനു മൂട് മരച്ചീനി നശിച്ചു. പൂവറ്റൂർ വൃന്ദാവൻ ജംഗ്ഷനിൽ ഇലക്ട്രിക് ലൈനിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.