pathanapuram
ആവണീശ്വരം എ.പി പി. എം. വി.എച്ച്.എസ് സ്കൂളിൽ നടന്ന 28ാം പി. രാമചന്ദ്രൻ നായർ (മാമി സാർ ) ചരമവാർഷിക ദിനാചരണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് സുധീരൻ. ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊണ്ട സത്യസന്ധനായ പൊതുപ്രവർത്തകനായിരുന്നു മാമിസാറെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. ആവണീശ്വരം എ.പി പി. എം. വി.എച്ച്.എസ് സ്കൂളിൽ നടന്ന 28ാം പി. രാമചന്ദ്രൻ നായർ (മാമി സാർ ) ചരമവാർഷിക ദിനാചരണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. സമൂഹത്തിന് പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ വ്യക്തിത്വമായിരുന്നു മാമി സാറെന്നും രാഷ്ടീയ സാമൂഹ്യ രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം പുതു തലമുറ പാഠമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ് അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാൻസർ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ. ശൂരനാട് രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഡ്വ. ശൂരനാട് രാജശേഖരൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജി മോഹൻ, മുൻ സിൻഡിക്കേറ്റ് അംഗം ജ്യോതികുമാർ ചാമക്കാല, എസ്.ബി.ഐ റീജിയണൽ മാനേജർ ഷീബ വർഗീസ്, ബാബു മാത്യു, ജെ. ഷാജഹാൻ, കുന്നിക്കോട് ഷാജഹാൻ, രാധാമോഹൻ, ചേത്തടി ശശി, ഷാഹുൽ കുന്നിക്കോട്, സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ശിവപ്രസാദ്, സ്കൂൾ എച്ച്.എം അജിതകുമാരി കുഞ്ഞമ്മ, പി.ടി.എ പ്രസിഡന്റ് എസ്. ബെന്നിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ജെ. ഷാജഹാൻ സ്വാഗതവും. റ്റാഫ് സെക്രട്ടറി ദിലീപ് ലാൽ നന്ദിയും പറഞ്ഞു.