കൊല്ലം: പാലക്കാട് അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യുന്നതിന് പകരം വെടിവെച്ച് കൊല്ലുന്നത് കിരാതമായ നിയമവിരുദ്ധ നടപടിയാണെന്ന് ആർ.എസ്.പി ആരോപിച്ചു. വാളയാർ സംഭവത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് പൊലീസ് ആസൂത്രിതമായി മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത്. കളക്ടറേറ്റിൽ നിന്നാരംഭിച്ച പ്രകടനം ചിന്നക്കടയിൽ സമാപിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ്. ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ്,ടി.സി.വിജയൻ, ഇടവനശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ,കെ.സിസിലി, ടി.കെ.സുൽഫി, സി.ഉണ്ണികൃഷ്‌ണൻ, പാങ്ങോട് സുരേഷ്, കെ.രത്‌നകുമാർ, ആർ.സുനിൽ, എസ്.ലാലു, ഉല്ലാസ് കുമാർ എന്നിവർ പ്രസംഗിച്ചു.