c
അനന്തമോഹൻ

എഴുകോൺ; നെടുമൺകാവ് പാലനിരപ്പ്‌ സ്വദേശിയായ രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ നല്ലില പുലിയില ലക്ഷ്മീവിലാസം വീട്ടിൽ അനന്തമോഹൻ (22)എഴുകോൺ പൊലീസിന്റെ പിടിയിലായി. കുടിക്കോട് ഭാഗത്തു ബാർബർ ഷോപ്പ് നടത്തുകയാണ് രാധാകൃഷ്ണൻ. തന്റെ സമീപത്തു കൂടി അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. ചോദ്യം ചെയ്തതിൽ കുപിതനായ പ്രതി ബൈക്കിൽ നിന്നിറങ്ങി രാധാകൃഷ്ണനെ അസഭ്യം പറയുകയും മർദ്ദിക്കുകയും മരക്കഷ്ണം കൊണ്ട് കാൽ തല്ലിയൊടിക്കുകയുമായിരുന്നു. എഴുകോൺ ക്രൈം എസ്. ഐ രവികുമാർ എസ്. സി.പി.ഒ അജിത് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.