കൊട്ടാരക്കര : ചിതറ കിഴക്കുംഭാഗം സ്വദേശി മുഹമ്മദ് അസ്ലമിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികളിൽ ഒരാളായ ചിതറ കിഴക്കുംഭാഗം പരുത്തിവിള നിസാം മൻസിലിൽ നിസാമുദ്ദീൻ (39) ഒരു വർഷത്തിന് ശേഷം കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. കൂട്ടുപ്രതിയെ നേരത്തേ തന്നെ പൊലീസ് പിടികൂടിയിരുന്നു. 2018 ലെ ഓണാഘോഷത്തെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിരോധം നിമിത്തം പ്രതികൾ മുഹമ്മദ് അസ്ലമിനെ വീട്ടിലേക്കു പോകും വഴി ആക്രമിക്കുകയും വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണം കണ്ട് പിടിച്ചു മാറ്റാൻ ചെന്ന മുഹമ്മദ് അസ്ലമിന്റെ സുഹൃത്തുക്കളായ അൻവർ, റാസി എന്നിവർക്കും കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കൽ എസ്. ഐ സജീർ, എ. എസ് . ഐ പ്രശാന്ത്, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് പിടി കൂടിയത്.