കൊട്ടിയം: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മാടൻനടയിൽ നിന്ന് ആരംഭിച്ച പ്രകടനം കൊല്ലൂർവിള പള്ളിമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഷ്കൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം സജീവൻ, ബിനോയ് ഷാനൂർ, അൻസർ കുറവന്റഴികം, ഷെൽവി, അജു ആന്റണി, സജൻ, ബൈജു ആലുംമൂട്, ഹാരീസ് കട്ടവിള, ഗിരീഷ് കുന്നത്താംവെളി, സബീർ ഭായ് എന്നിവർ സംസാരിച്ചു.