പെരിനാട്: പനയം ചെമ്മക്കാട് കിഴക്കേവിളയിൽ റജി ഭവനിൽ (ലേക് വ്യൂ) എം. ഫിലിപ്പ് (87) നിര്യാതനായി. ഇഞ്ചവിള യു.പി.എസിലെ റിട്ട. അദ്ധ്യാപകനും മാതൃകാ അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവുമാണ്. സ്കൗട്ട് ആൻഡ് ഗയിഡ്സിന്റെ കമ്മിഷണറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പനയം സെന്റ് തോമസ് പള്ളി ഇടവക വൈസ് പ്രസിഡന്റാണ്. സംസ്കാരം പിന്നീട്. ഭാര്യ: റാഹേലമ്മ. മക്കൾ: റജി ഫിലിപ്പ് (യു.എസ്.എ), സജി സൂസൺ ഫിലിപ്പ് (പോണ്ടിച്ചേരി), ജെസി (ഐഡിയൽ നഴ്സറി ശക്തികുളങ്ങര). മരുമക്കൾ: നാൻസി വി. തോമസ് (യു.എസ്.എ), മനോജ് ജോൺ (പോണ്ടിച്ചേരി), വിൻസെന്റ്.