പാരിപ്പള്ളി: ഇന്നലെ പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കലിൽ രണ്ട് വീടുകൾ തകർന്നു. വരിഞ്ഞം ആലുവിള ക്ഷേത്രത്തിന് സമീപമുള്ള രഘുവിന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിലെ അഞ്ചോളം വൻമരങ്ങൾ കടപുഴകി വീണു. അപകടത്തിൽ കോൺക്രീറ്റ്
വീട് ഭാഗികമായി തകർന്നു. സംഭവ സമയത്ത് രഘുവിന്റെ മകൾ മീനു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വരിഞ്ഞം മുളക്കപൊയ്കയിൽ സുധയുടെ വീടും മരം വീണ് തകർന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി.