കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കെ.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു.കെ.എൽ.എം.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ.രാജീവ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ് , ടി.പി.ശ്രീകുമാർ, എസ്. രാജീവ്, വി.സുരേഷ് കുമാർ, എസ്. ജുനിത തുടങ്ങിയവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി കെ.ഗോപകുമാർ (പ്രസിഡന്റ്), ജി.സജീവ് കുമാർ (വൈസ് പ്രസിഡന്റ്), എസ്.രാജീവ് (സെക്രട്ടറി), വി.സുരേഷ് കുമാർ ( ജോയിന്റ് സെക്രട്ടറി), കെ.ഷൈജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.