bus
ദേശിയ പാതയിലെ ഉറുകുന്നിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച ബസ്

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവറും, ബസ് യാത്രക്കാരുമടക്കം ആറ് പേർക്ക് പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കോട്ടസ്വാമിയെ (42)പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലും നിസാര പരിക്കേറ്റ അഞ്ച് ബസ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45ന് ഉറുകുന്ന് കനാൽ പാലത്തിന് സമീപത്തെ ദേശീയ പാതയിലായിരുന്നു അപകടം. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിടിച്ചത്.