പാരിപ്പള്ളി: കേരളാ പൊലീസിന്റെ കബഡി പരിശീലന ക്യാമ്പ് കൊല്ലം എ.ആർ ക്യാമ്പിൽ സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു ഉദ്ഘാടനം ചെയ്തു. കായികതാരങ്ങൾക്കുള്ള ജഴ്സി വിതരണവും അദ്ദേഹം നിർവഹിച്ചു.
മുഖ്യമന്ത്റിയുടെ റീബിൽഡ് കേരള ദുരിതാശ്വാസ നിധിശേഖരണ പ്രോഗ്രാമിന്റെ ഭാഗമായി നവംബർ 7 മുതൽ 10 വരെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന് മുന്നോടിയായാണ് പരിശീലന ക്യാമ്പ് ആരംഭിച്ചത്. എ.ആർ. ക്യാമ്പ് അസി. കമാൻഡന്റ് ബാലൻ, രാജു, കബഡി അസോസിയേഷൻ സെക്രട്ടറി വിജയകുമാർ, ചെയർമാൻ കബീർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്റൻ എന്നിവർ പങ്കെടുത്തു.
സ്പോർട്സ് കൗൺസിൽ കോച്ചും മുൻ ഇന്ത്യൻ കബഡി ടീം കോച്ചുമായ ഉദയകുമാറിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു.