track
സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ട്രാക്കിന്റെ ആഭിമുഖ്യത്തിൽ ബസ് ഡ്രൈവർമാർക്കായി നടത്തിയ റോഡ് സുരക്ഷാ പരിശീലനം സി​റ്റി പൊലീസ് കമ്മിഷണർ പി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രോഗിയുടെ ജീവൻ നിലനിറുത്തേണ്ടത് ഡോക്ടറുടെ കടമയാണെങ്കിൽ ബസിൽ കയറുന്ന ഓരോരുത്തരെയും എത്തേണ്ട സ്ഥലത്ത് സുരക്ഷിതരായി എത്തിക്കേണ്ടത് ഡ്രൈവറുടെ കടമയാണെന്ന് സി​റ്റി പൊലീസ് കമ്മിഷണർ പി.കെ. മധു അഭിപ്രായപ്പെട്ടു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ട്രാക്കിന്റെ ആഭിമുഖ്യത്തിൽ റെഡ്‌ക്രോസ് ഹാളിൽ നടന്ന ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാഹനാപകടങ്ങൾക്ക് പല ഘടകങ്ങൾ കാരണമാകുന്നുണ്ടെങ്കിലും പ്രധാന കാരണക്കാർ ഡ്രൈവർമാർ തന്നെയാണ്. അതിനാൽ ഉത്തരവാദിത്വ ബോധത്തോടെ ജീവൻ നിലനിറഉത്തുന്ന ഡോക്ടറുടെ അതേ ഉത്തരവാദിത്വം ഡ്രൈവർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ആർ.ടി.ഒ വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട്, റെഡ്‌ക്രോസ് സെക്രട്ടറി അജയകുമാർ, എം.വി.ഐ ബിജു,
ട്രാക്ക് ജോയിന്റ് സെക്രട്ടറി സന്തോഷ് തങ്കച്ചൻ, എക്സിക്യൂട്ടീവ് കമ്മി​റ്റി അംഗങ്ങളായ റിട്ട.ആർ.ടി.ഒ പി.എ. സത്യൻ, എം.വി.ഐ ശരത് ചന്ദ്രൻ, സന്തോഷ്, കെ. ഷഫീക് എന്നിവർ സംസാരിച്ചു. തുടർന്ന് എം.വി.ഐമാരായ ശരത്ചന്ദ്രൻ, ബിജു, ഹോളിക്രോസ് സ്​റ്റാഫ്‌ നഴ്സ് മുകേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.