കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീനദയാൽ ട്രോഫിക്കു വേണ്ടി നടത്തുന്ന കേരളാ കബഡി ലീഗ് സീസൺ- 3 ദേശീയ കായിക ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. ഡിസംബർ 25 മുതൽ 29വരെ കൊല്ലം പീരങ്കി മൈതാനിയിൽ നടത്തുന്ന കേരളാ കബഡി ലീഗിന്റെ സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു സംഘാടക സമിതി മുഖ്യ രക്ഷാധികാരികൂടിയായ മന്ത്റി.
സംഘാടക സമിതി ചെയർമാൻ ആക്കാവിള സലിം അദ്ധ്യക്ഷത വഹിച്ചു. സൂര്യകാന്തി ഫൗണ്ടേഷൻ പ്രസിഡന്റ് എം. സുനിൽ, കബഡി ദേശീയ കോച്ച് ജെ. ഉദയകുമാർ, കബഡി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. വിജയകുമാർ, സംഘാടകസമിതി രക്ഷാധികാരികളായ
ഡോ. ജോൺ ഡാനിയൽ, എം.വി. സോമയാജി, എസ്. സുവർണകുമാർ, ബി. സുധീർകുമാർ, സംഘാടകസമിതി നേതാക്കളായ മാമ്പുഴ ശ്രീകുമാർ, ജെ. രാജ്‌മോഹൻ, എസ്. ദിനേശ്കുമാർ, ഡോ. സി.എസ് സാജൻ, ഡി. അശ്വനീദേവ്, എം. ഗോപാൽ, മാലുമേൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.