പരവൂർ: കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ചരമവാർഷികാചരണം നടന്നു. ഇതോടനുബന്ധിച്ച് നെടുങ്ങോലം ജംഗ്ഷനിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
അനുസ്മരണ സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ. രഘു,സുരേഷ് ഉണ്ണിത്താൻ, ആന്റണി, ഷംസുദ്ദീൻ, അജിത്ത്, ആർ. ജയനാഥ്, ഒല്ലാൽ സുനിൽ, ജയശങ്കർ എന്നിവർ സംസാരിച്ചു.