kallumathazham
കല്ലുംതാഴം റെയിൽവേ മേല്പാലത്തിന്റെ രൂപരേഖ

 സ്ഥലമേറ്റെടുക്കാൻ നടപടി തുടങ്ങി


കൊല്ലം: കല്ലുംതാഴം റെയിൽവെ ഗേറ്റിന് കുറുകെ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു. മേല്പാലം നിർമ്മാണത്തിന് 153 സെന്റ് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കല്ലുംതാഴം - കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുര ജംഗ്ഷനും ഇടയിലെ റെയിൽവെ ഗേറ്റിന് കുറുകെയാണ് മേല്പാലം നിർമ്മിക്കുന്നത്. ഗേറ്റടയ്ക്കുമ്പോൾ ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. ഈസമയങ്ങളിൽ കിലോ മീറ്ററുകൾ ചുറ്റിയാണ് വാഹനങ്ങൾ കല്ലുംതാഴം, കുറ്റിച്ചിറ ഭാഗങ്ങളിലേക്ക് പോകുന്നത്. ഈ ഭാഗത്ത് റോഡിന് തീരെ വീതി കുറവായതിനാൽ ഗേറ്റ് തുറന്നാലും സാവധാനത്തിലേ വാഹനങ്ങൾക്ക് കടന്നുപോകാനാകു.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കേരളാ ലിമിറ്റഡിനാണ് (ആർ.ബി.ഡി.സി.കെ) മേല്പാലം നിർമ്മാണത്തിന്റെ ചുമതല. കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ നേരത്തെ ആർ.ബി.ഡി.സി.കെ അംഗീകരിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ.

 കല്ലുംതാഴത്തെ കുരുക്കഴിയും

മേല്പാലം വരുന്നതോടെ റെയിൽവേ ക്രോസിന് മുന്നിലേതിന് പുറമേ കല്ലുംതാഴം ജംഗ്ഷനിലെയും കുരുക്കഴിയും. കരിക്കോട് നിന്ന് മേവറത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾക്ക് കല്ലുംതാഴം ജംഗ്ഷനിൽ എത്താതെ തന്നെ മേല്പാലം വഴി കടന്നുപോകാം.

 153 സെന്റ് ഭൂമി ഏറ്റെടുക്കും

 നിർമ്മാണ ചെലവ്: 35. 21 കോടി രൂപ
 സർവീസ് റോഡിന്റെ വീതി നാല് മീറ്റർ

 പാലത്തിന്റെ വീതി 10.2 മീറ്റർ
 സർവീസ് റോഡ് ഉൾപ്പടെ 390 മീറ്റർ നീളം
 ഒരു വശത്ത് 1.5 മീറ്റർ നീളത്തിൽ ഫുട്പാത്ത്