പുനലൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ടി.ബി ജംഗ്ഷനിൽ ചേർന്ന യോഗം കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യനും, സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം കോൺഗ്രസ് നിർവാഹക കമ്മിറ്റ അംഗം എസ്. താജുദ്ദീനും, ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാനും ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ് കുമാർ ബാബു, സുകുമാരൻ, യമുന സുന്ദരേശൻ, സുരേന്ദ്രനാഥതിലകൻ, എ.എ. ബഷീർ, കോമളൻ, മണി തുടങ്ങിയവർ സംസാരിച്ചു.