ngoasocn
കേരള എൻ.ജി ഒ അസോസിയേഷൻ കൊല്ലം ഈസ്​റ്റ്, വെസ്​റ്റ് ബ്രാഞ്ച് കമ്മി​റ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കളക്ടറേ​റ്റിന് സമീപം നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കൊല്ലം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു. കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന ദിനാചരണം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ ഐക്യത്തിനെതിരായി വിഘടന വാദം ഉയർന്നപ്പോൾ ഇന്നത്തെ ഭരണക്കാരെപ്പോലെ മൗനി ആയിരുന്നെങ്കിൽ ഇന്ദിരാഗാന്ധിക്ക് ജീവിതം നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡി. സി. സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി സെക്രട്ടറി ജി. രതികുമാർ, കോൺഗ്രസ് നേതാക്കളായ ഇ മേരിദാസൻ, കോയിവിള രാമചന്ദ്രൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, ബി. തൃദീപ് കുമാർ, എസ്. ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, വി. എസ് ജോൺസൺ, അജിത് ബേബി, നൗഷാദ് കടപ്പാക്കട, സാം കടപ്പാക്കട, മാത്യുസ് എന്നിവർ പങ്കെടുത്തു.

കേരള എൻ.ജി ഒ അസോസിയേഷൻ കൊല്ലം ഈസ്​റ്റ്, വെസ്​റ്റ് ബ്രാഞ്ച് കമ്മി​റ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കളക്ടറേ​റ്റിന് സമീപം ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. കൊല്ലം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. എം. ആർ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് ഇന്ദിര അനുസ്മരണ പ്രഭാഷണം നടത്തി. മധു പുതുമന, ബി. ശ്രീകുമാർ, എസ്. ഉല്ലാസ്, വൈ. ഫിറോസ്, ഷാരോൺ അച്ചൻ കുഞ്ഞ്, എ. ആർ ശ്രീഹരി,വൈ. ഡി. റോബിൻസൺ, എസ്. മൻഷാദ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ച് കമ്മി​റ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങൾ നടന്നു. കുന്നത്തൂരിൽ എസ്. ശർമ്മിള, കരുനാഗപ്പള്ളിയിൽ പ്രദീപ് വാര്യത്ത്, ചവറയിൽ ഹസൻ പെരുങ്കുഴി, ചാത്തന്നൂരിൽ ബി. അനിൽ കുമാർ, കുണ്ടറയിൽ ബി. ഹാരിസ്, കൊട്ടാരക്കരയിൽ എ. എസ്. അജിലാൽ, ചടയമംഗലത്ത് പി. കെ. ലാലു, പുനലൂരിൽ ​റ്റി. ജി. എസ്. തരകൻ, പത്തനാപുരത്ത് സി. അനിൽ ബാബു എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് (ജനശക്തി മണ്ഡപത്തിൽ) മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ദേശസാൽകരണത്തിലൂടെ ഇന്ദിരാജി ദളിതരെ ബാങ്കുകളിൽ പ്രവേശിപ്പിക്കാനും ജോലി നേടാനും അവസരമൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ദലിതരെ സംരക്ഷിക്കുന്നതിൽ ഇന്ദിരാജിയുടെ ആർജ്ജവം ഇപ്പോഴത്തെ ഭരണാധികാരികൾക്കില്ലെന്നും സുരേഷ് പറഞ്ഞു.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ.കുമാരൻ, കുണ്ടറ സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ് കുമാർ, സുദർശനൻ, വടക്കേവിള തുളസി, നിഷാന്ത്, ഷൈനി, സുജാത, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.