photo
എൻ.ജി.ഒ അസോസിയേഷൻ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം അസോസിയേഷൻ സെക്രട്ടേറിയറ്റ് അംഗം പ്രദീപ് വാര്യത്ത് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം എൻ.ജി.ഒ അസോസിയേഷൻ കരുനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു. അനുസ്മരണ സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രദീപ് വാര്യത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ടി. ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി നിസാമുദ്ദീൻ, സംസ്ഥാന കൗൺസിലർമാരായ യേശുദാസ്, ബെൽജി, ജില്ലാ കൗൺസിലർമാരായ രാധാകൃഷ്ണൻ നായർ, സന്തോഷ്, ഹാരീസ്, വഹാബ് എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്നിൽ ജീവനക്കാർ പുഷ്പാർച്ചന നടത്തി.