ശാസ്താംകോട്ട : കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. നിയോജക മണ്ഡലത്തിലുടനീളം പദ യാത്രകൾ, പുഷ്‌പാർച്ചന, അനുസ്മരണ യോഗങ്ങൾ തുടങ്ങിയവ നടന്നു. ഭരണിക്കാവിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം രവി മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അനുസ്മരണ സന്ദേശം നടത്തി. നേതാക്കളായ എസ്. രഘു കുമാർ, സോമൻപിള്ള, ജോൺസൺ വൈദ്യൻ, വർഗീസ് തരകൻ, വി. രാജീവ്, ഷാനവാസ്, സൂരജ് തുടങ്ങിയവർ സംസാരിച്ചു.