എഴുകോൺ: എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാവിലെ 8ന് കോൺഗ്രസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധു ലാൽ, അഡ്വ. പി. സജീവ് ബാബു, രതീഷ് കിളിത്തട്ടിൽ, ടി. പ്രസന്നകുമാർ, എൻ. രവീന്ദ്രൻ, മുരളീധരൻ പോച്ചംകോണം, ഷാജി അമ്പലത്തുംകാല, ഉമ്മച്ചൻ, എബ്രഹാം എന്നിവർ സംസാരിച്ചു. പരുത്തൻപാറ ഇന്ദിരാഗാന്ധി സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ യോഗം അഡ്വ. പി. സജീവ് ബാബു ഉദ്ഘാടനം ചെയ്തു. പി. ഗണേഷ് കുമാർ. ബാബു മണിയനാംകുന്ന്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.