കൊല്ലം: കേരള സർവകലാശാല ബിരുദാനന്തര പരീക്ഷകളിൽ കൊല്ലം എസ്.എൻ കോളേജിന് റാങ്കുകളുടെ തിളക്കം. എം.എ പൊളിറ്റിക്സ് പരീക്ഷയിൽ എസ്.എൻ കോളേജിലെ ദിലിജ ദിലീപ്, യു.രമ്യ കൃഷ്ണൻ, ഗീതു അനിൽ, റെജുല ബീവി എന്നിവർ യഥാക്രമം ഒന്നു മുതൽ നാല് വരെയുള്ള റാങ്കുകൾ കരസ്ഥമാക്കി. എം.എ മലയാളം പരീക്ഷയിലും ആദ്യ മൂന്ന് റാങ്കുകൾ എസ്.എൻ കോളേജിനാണ്. എം.സീത ദാസ്, നീതുകൃഷ്ണൻ,ബി. രമ്യ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയത്. എം.എസ് സി കെമിസ്ട്രി പരീക്ഷയിൽ വി.എസ്. ജീവ ഒന്നാം റാങ്കും എം.എസ്‌സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ ജി. സുചിത്ര രണ്ടാം റാങ്കും നേടി. എം.എസ്‌സി സുവോളജിയിൽ ആമിന താജ് ഒന്നാം റാങ്ക് സ്വന്തമാക്കി.