അഞ്ചൽ: പുതിയ വീടിന്റെ വയറിംഗ് ജോലി നടത്തുന്നതിനിടെ വയറിംഗ് തൊഴിലാളി ഷോക്കേറ്റു മരിച്ചു.ചണ്ണപ്പേട്ട ഉമേഷ് ഭവനിൽ ഉമേഷ് (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.ചണ്ണപ്പേട്ടയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് താൽക്കാലികമായി വലിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റതത്രേ. തെറിച്ചു വീണ ഉമേഷിനെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാളുക്കുട്ടിയാണ് ഭാര്യ.