photo
ഇന്ദിരാഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ ചെയർമാൻ ദേശീയോഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

കരുനാഗപ്പള്ളി : രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും ചോദ്യം ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ രാജ്യത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കാൻ ജീവാർപ്പണം ചെയ്ത ഇന്ദിരാഗാന്ധിടെ ആശയാദർശങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ , ആർ. രാജശേഖരൻ, എം. അൻസാർ, എൻ. അജയകുമാർ, എൽ.കെ. ശ്രീദേവി, മുനമ്പത്ത് വഹാബ്, എം.കെ. വിജയഭാനു, മുനമ്പത്ത് ഗഫൂർ, കളീക്കൽ മുരളി, ആർ. ശശിധരൻപിള്ള, കുന്നേൽ രാജേന്ദ്രൻ, സലിം കാട്ടിൽ , മുഹമ്മദ് ഹുസൈൻ, ബോബൻ ജി. നാഥ്, ആർ. ദേവരാജൻ, എൻ. സുഭാഷ്‌ബോസ്, സി.പി.പ്രിൻസ്, ബാബു അമ്മവീട്, ബിനോയ് കരിമ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.