ചവറ: കേരളകൗമുദി ചവറ ലേഖകൻ ചവറ കുളങ്ങര ഭാഗം വേലിയിൽ രമ്യ ഭവനിൽ ചവറ വിജയന് നാടിന്റെ അന്ത്യാഞ്ജലി. അദ്ധ്യാപകൻ, സാഹിത്യകാരൻ,സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖർ അടക്കം ഒട്ടേറെപ്പേർ എത്തിയിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
എൻ.കെ പ്രേമചന്ദ്രൻ എം പി,എൻ.വിജയൻപിള്ള എം എൽ എ, ഷിബു ബേബി ജോൺ, സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത, സി. പി. എം ചവറ ഏരിയ സെക്രട്ടറി മനോഹരൻ കോൺഗ്രസ് നേതാവ് കോയിവിള രാമചന്ദ്രൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകൃഷ്ണകുമാർ, എസ്.എൻ ഡി പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, ചവറ യൂണിയൻ പ്രസിഡന്റ് അരി നെല്ലൂർ സഞ്ജയൻ, വൈസ് പ്രസിഡന്റ് ശശി ബാബു, സെക്രട്ടറി കാരയിൽ അനീഷ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽ കുമാർ പുഷ്പചക്രം സമർപ്പിച്ചു.