അഞ്ചൽ: ഭാരതീപുരം ചിത്രാലയത്തിൽ പരേതനായ എൻ. ശ്രീധരന്റെ (പൊടിയൻ മുതലാളി) ഭാര്യയും മുൻ എം.പിയും പി.എസ്.സി ചെയർമാനുമായിരുന്ന പരേതനായ എം.കെ. കുമാരന്റെ സഹോദരിയുമായ എം.കെ. ലക്ഷ്മി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്രലേഖ, ഉഷ, സുലേഖ, പരേതനായ സുരേഷ് ബാബു, പ്രദീപ്, ഗീത, ഷിബു, ലത. മരുമക്കൾ: പരേതനായ ഉദയൻ, ബാലകൃഷ്ണൻ, മോഹനകുമാർ, ശ്രീകുമാരി, അജി, സുഭാഷ്, സലിൽ, പരേതനായ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ.