c
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ഇന്ന്

കൊല്ലം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സാഹിത്യ ​സാംസ്​കാരിക പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കൊല്ലം പബ്ലിക്​ ലൈബ്രറി ഹാളിൽ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ നിർവഹിക്കും. നോർക്ക റൂട്ട്‌സ് റസിഡന്റ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷത വഹിക്കും.

പുസ്തകോത്സവത്തോടനുബന്ധിച്ച് 'ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ വിഷയാവതരണം നടത്തും. ഡോ. സി. ഉണ്ണികൃഷ്ണൻ, സി.എസ്. നിതിൻചന്ദ്രൻ എന്നിവർ സംസാരിക്കും.

നവംബർ 8 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി സെമിനാർ, കവിയരങ്ങ്, സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും. നാളെ വൈകിട്ട് 5ന് നടക്കുന്ന കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിക്കും. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബൃന്ദ, നൗഷാദ് പത്തനാപുരം, ബാബു പാക്കനാർ, ഡോ. ബിജു ബാലകൃഷ്ണൻ, ഗണപൂജാരി, ശ്രീകല ചിങ്ങോലി, ജി. ഉത്തരക്കുട്ടൻ, എസ്. ജിതിൻ, എം. സംഗ്, ഡോ. മായാ ഗോവിന്ദ് രാജ്, അനിൽ ചൂരയ്ക്കാടൻ, രമ്യ ലക്ഷ്മി, അനീഷ്​ ദേവരാജൻ, ബിന്ദു കമലൻ, ദിലീപ് കുറ്റിയാനിക്കാട്, കെ.വി. സുമിത്ര, ദീപു ആർ.എസ്. ചടയമംഗലം തുടങ്ങിയ പ്രമുഖ കവികൾ പങ്കെടുക്കും.

പുസ്തകമേളയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്. ശബ്ദാവലികൾ, പദകോശം, നിഘണ്ടുകൾ, ഉപനിഷത്തുകൾ, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എൻജിനിയറിംഗ്, ഗണിതം, കൃഷി, ആരോഗ്യം, സംഗീതം, ആദ്ധ്യാത്മികം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷ, സാഹിത്യം, കലകൾ, ഫോക്‌​ലോർ, നാടകം, സംഗീതം, സിനിമ, സാമൂഹികശാസ്ത്രം, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുർവേദം, പ്രകൃതിചികിത്സ, ഇൻഫർമേഷൻ ടെക്‌​നോളജി, നരവംശശാസ്ത്രം, മാനേജ്‌മെന്റ്, ജേണലിസം, നിയമം തുടങ്ങിയ പുസ്തകങ്ങളും ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് മേള നടക്കുന്നത്.