karunagaran-89

കടയ്ക്കൽ: ഭാര്യ മരിച്ച് പത്താം നാൾ ഭർത്താവ് നിര്യാതനായി. ചിതറ കൊല്ലായിൽ യു.പി എസ് ജംഗ്ഷനിൽ റിട്ട. സബ് ഇൻസ്പെക്ടർ കരുണാകരനാണ് (89) ഇന്നലെ നിര്യാതനായത്. സംസ്കാരം ഇന്ന് രാവിലെ 9.30ന് നടക്കും. ഭാര്യ രാജു പത്തു ദിവസം മുമ്പാണ് നിര്യാതയായത്. മക്കൾ: ഷീല (റിട്ട. അദ്ധ്യാപിക), ഷാജി (ഹെൽത്ത് ഇൻസ്പെക്ടർ, നിലമേൽ ), ഷിബു (ഗൾഫ്), ഷൈജു (കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ).മരുമക്കൾ: സാഗരൻ (റിട്ട.അദ്ധ്യാപകൻ), സുലീന (ഹെഡ്മിസ്ട്രസ്, മടത്തറ കാണി എച്ച്.എസ്), ദീപ്തി (അദ്ധ്യാപിക), ഹരിത (ലൈബ്രേറിയൻ).