കിഴക്കേകല്ലട: കൊടുവിള കരാൽ വീട്ടിൽ പരേതനായ കാർമ്മൽ അഗസ്റ്റിന്റെ ഭാര്യ ടി.ഏലിയാമ്മ (87, റിട്ട. അദ്ധ്യാപിക, ഗവ. എം. ജി.എൽ.പി.എസ് കൊടുവിള) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലട കൊടുവിള സെന്റ്. ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയൽ. മക്കൾ: ജേക്കബ് കാർമ്മൽ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എച്ച്.എസ്.എസ്, വാളത്തുംഗൽ), ശശി കാർമ്മൽ (റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസർ എസ്.ഐ.ഡി.സി.ഒ, തിരുവനന്തപുരം), ജോജി കാർമ്മൽ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, കേരള പി.എസ്.സി), ഷേർളി കാർമ്മൽ (അദ്ധ്യാപിക ഗവ. എം.ജി.എൽ.പി.എസ്, കൊടുവിള), ജോൺസൺ കാർമ്മൽ (സിവിൽ സപ്ലൈസ്, കൊട്ടാരക്കര), ജോളി കാർമ്മൽ (വില്ലേജ് ഓഫീസർ, പോരുവഴി). മരുമക്കൾ: സുജ യോഹന്നാൻ (അദ്ധ്യാപിക, വിമലഹൃദയ ഹയർ സെക്ക.ഗേൾസ് സ്കൂൾ, കൊല്ലം), സി.എഫ് കാതറിൻ (മാനേജർ, കെ.എസ്.എഫ്.ഇ, കല്ലുവാതുക്കൽ), ക്രിസ്റ്റ ബെൽ (അദ്ധ്യാപിക, സെന്റ്. അഗസ്റ്റിൻ എച്ച്.എസ്, മുരുക്കുംപുഴ), ജോൺ തോമസ് (റിട്ട. എ.ടി.ഒ, മല്ലപ്പള്ളി), നിർമ്മല (അദ്ധ്യാപിക സെന്റ്. മാർഗ്രറ്റ്സ് ജി.എച്ച്.എസ്, കാഞ്ഞിരകോട്), രാജു ആൻറണി (റിട്ട. ഹെഡ് ക്ലർക്ക്, ജലസേചന വകുപ്പ്).