എരുമപ്പെട്ടി: കടങ്ങോട് വടക്കുമുറിയിൽ ഭീമൻ കൂൺ മുളച്ചത് കൗതുക കാഴ്ചയായി. മുള്ളത്ത്പറമ്പിൽ ഗോപാലന്റെ വീട്ടുപറമ്പിലാണ് കൂൺ മുളച്ചത്. ഒന്നര അടിയോളം വലിപ്പമുള്ള കൂണിന് ഏകദേശം അഞ്ച് കിലോഗ്രാമോളം തൂക്കമുണ്ട്. ആദ്യമായാണ് ഇത്ര വലിപ്പമുള്ള കൂൺ കാണുന്നതെന്ന് ഗോപാലനും നാട്ടുകാരും അഭിപ്രായപ്പെടുന്നു.