അരിമ്പൂർ: വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായി അരിമ്പൂരിലെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു കൊണ്ടുള്ള വികസനരേഖ ലോക വയോദിനത്തിൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ് അദ്ധ്യക്ഷയായി. തുടർന്ന് നടന്ന വയോജന കലമേള കവി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു.

സുമിത്ര അരിമ്പൂരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മ്യൂസിക് ഗ്രൂപ്പിന്റെ ഉദ്ഘാടനം ജില്ലാതല വനിതാ സെൽ പ്രോഗ്രാം ഓഫീസർ കെ.കെ. ചിത്രലേഖ നിർവഹിച്ചു. വാർഷിക കർമ്മ പരിപാടികളുടെ പ്രഖ്യാപനം കില അസോ. പ്രൊഫസർ ഡോ. പീറ്റർ എം. സ്വരാജും, വയോജന ജാഗ്രതാ സമിതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസും, വയോജന ക്ലബ് രജിസ്‌ട്രേഷൻ പൂർത്തീകരണ പ്രഖ്യാപപനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എൽ. ജോസും നിർവഹിച്ചു.

ഒരു വർഷം നീളുന്ന സർഗോത്സവ പരിപാടികൾ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ. ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ ടി.കെ. രാമകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, പഞ്ചായത്ത് സെക്രട്ടറി ടി. സത്യൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ നിത ജോൺ, വി.വി. പരമേശ്വരൻ, ഇ.സി. പത്മരാജൻ, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വയോജന കലാപരിപാടികൾ ഹൃദ്യമായി.