തൃശൂർ : കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങളിൽ വൻ കിട അനധികൃത ക്വാറികളുടെ പങ്ക് തുറന്നു കാട്ടിയ കെ.എഫ്.ആർ.ഐക്കും സീനിയർ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമഘട്ട സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. രണ്ടു പ്രളയങ്ങളെ നേരിട്ട കേരളത്തിന് ഇനിയും പാരിസ്ഥിതിക നിയമലംഘനങ്ങൾ അനുവദിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു.
സജീവനെ സസ്‌പെൻഡ് ചെയ്യാനാവശ്യപ്പെട്ട് ക്വാറി മാഫിയ കെ.എഫ്.ആർ.ഐയിലേക്ക് നടത്തിയ മാർച്ച് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും നീലകണ്ഠൻ പറഞ്ഞു. എസ്. ബാബുജി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കുസുമം ജോസഫ്, ടി.എൽ സന്തോഷ്, ബൾക്കിസ് ബാനു, രാജേഷ് അപ്പാട്ട്, ജോയ് കൈതാരം, ഡോ. പി. എസ് ബാബു, സി.പി റഷീദ്, മുസ്തഫ മലപ്പുറം, വർഗ്ഗീസ് വട്ടേക്കാട് വയനാട്, എം. പി ജയഘോഷ് തുടങ്ങിയവരും സംസാരിച്ചു. പടിഞ്ഞാറെക്കോട്ടയിൽ നിന്നാരംഭിച്ച മാർച്ചിന് ടി. കെ വാസു, കെ. ശിവരാമൻ, പൂനം റഹിം, സി. എ അജിതൻ , കെ. സന്തോഷ് കുമാർ , ശരത് ചേലൂർ , ജയപ്രകാശ് ഒളരി തുടങ്ങിയവർ നേതൃത്വം നൽകി..