ഒല്ലൂർ: തൈക്കാട്ടുശേരിയിൽ പ്രവൃത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രം അടച്ചുപൂട്ടി. കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവായത്. ഇവിടെയുണ്ടായിരുന്ന ഒരമ്മയെയും രണ്ടു കുട്ടികളെയും തൃശൂരിലെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ കുട്ടികളെ ദത്തെടുക്കൽ റെഗുലേഷൻ നിയമമനുസരിച്ച് ഈ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശിശുവികസന വകുപ്പ് ഈ കേന്ദ്രത്തിന്റെ ലൈസൻസ് റദ്ധാക്കി. ഇവിടെ താമസിക്കുന്നവരെ ചൈൽഡ് വെൽഫയർ കമ്മിറ്റയോടെട് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് 3 കുട്ടികളുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് ഓഫീസർ പൊലീസിൽ പരാതി നൽകി. നെടുപുഴ പൊലീസ് കേസെടുത്തു.