തൃപ്രയാർ: വയോജനക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വലപ്പാട് ബ്രഹ്മതീരം ബീച്ച് ഫെസ്റ്റിവലിന് തുടക്കം. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗീതഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, അഡ്വ എ.യു. രഘുരാമ പണിക്കർ, ഡോ. സിദ്ധാർത്ഥശങ്കർ, അമർസിംഗ് കുന്നുങ്ങൽ, പ്രേംലാൽ വലപ്പാട്, രാജൻ പട്ടാട്ട്, അജയൻ കാളിപറമ്പിൽ, ബിജോയ് പി.എസ്, ഇ.കെ. തോമസ് മാസ്റ്റർ, പി.വി. രാധാകൃഷ്ണൻ, വി.കെ സുന്ദരൻ, താജുദ്ദിൻ കാവുങ്ങൽ, സീമ രാജൻ, വസന്ത ദേവലാൽ, സീന കണ്ണൻ, മല്ലിക ദേവൻ, ജയഭാരതി ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.