മാള: കുരുവിലശേരിയിൽ യുവാവിനെ പാടത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുവിലശേരി പനയ്ക്കൽ ഫിലിപ്പിന്റെ മകൻ ജോയ്‌സനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്.
മുട്ടോളം വെള്ളമുള്ള തോട്ടിൽ കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് പാടത്ത് പോത്തിനെ അഴിക്കാൻ പോയ ജോയ്‌സനെ വൈകീട്ടും കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. കൈകൾ നെഞ്ചിനോട് ചേർത്ത് വെച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് കുരുവിലശേരി നിത്യസഹായ മാത പള്ളിയിൽ. ഭാര്യ: സൗമ്യ. മക്കൾ: എമിലി തെരേസ, എവിൻ.