cdeath

പാവറട്ടി : എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കഞ്ചാവുമായി പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ അപസ്മാരബാധ മൂലം മരിച്ചു. തിരൂർ തൃപ്പങ്ങോട്ട് കൈമലശ്ശേരി കരുമത്തിൽ രഞ്ജിത്ത് കുമാർ (35) ആണ് മരിച്ചത്.

രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരിൽ വച്ച് എക്സൈസ് സംഘം പിടികൂടിയ രഞ്ജിത്തിനെ ഇന്നലെ വൈകിട്ട് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ അപസ്മാരം അനുഭവപ്പെടുകയും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു.

മൃതദേഹത്തിൽ മർദ്ദനത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.