ചെറുതുരുത്തി: ലോക വയോജന ദിനത്തോട് അനുബന്ധിച്ചു പാഞ്ഞാൾ സ്‌കൂളിൽ വിദ്യാർത്ഥികൾ മുത്തശ്ശനെയും മുത്തശ്ശിയെയും ആദരിച്ചു. 48 മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും മുത്തം കൊടുത്താണ് കുട്ടികൾ ആദരിച്ചത്. എല്ലാവർക്കും ഹെഡ്മിസ്ട്രസ് ഇൻചാർജ് സബിത വസ്ത്രങ്ങൾ നൽകി. വിഭവ സമൃദ്ധമായ സദ്യയും സ്‌കൂളിൽ ഒരുക്കിയിരുന്നു. എൻ.എസ്. ജയിംസ്, കൃഷ്ണപ്രസാദ്, സുന്ദർ, പി.ഐ. യൂസഫ്, പി. പ്രിയ, സജൻ എന്നിവർ സംസാരിച്ചു.