കയ്പ്പമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കയ്പ്പമംഗലം യൂണിറ്റിന്റെ വയോജന ദിനാചരണവും കുടുംബ സംഗമവും യൂണിയൻ ബ്ലോക്ക് സെക്രട്ടറി പി.എ. വേലായുധൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. സുധാംശുമോഹൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രായം കൂടിയ കെ.യു. രാമൻ, ഇ.വി. ദേവസി മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നിർദ്ധനയായ കാൻസർ രോഗിക്ക് ചികിത്സാ ധനസഹായം നൽകി. റിട്ട. മെഡിക്കൽ ഓഫീസർ ഡോ: കെ.എസ്. ഗീതകുമാരി ആരോഗ്യ ക്ലാസ് നടത്തി. സെക്രട്ടറി കെ.യു സുബ്രഹ്മണ്യൻ, എം.ഡി. സന്തോഷ് മാസ്റ്റർ, തങ്കമണി ടീച്ചർ, കെ.എം. അബ്ദുൾ കരീം മാസ്റ്റർ, കൈരളി മോഹൻദാസ് എന്നിവർ സംസാരിച്ചു.