തൃപ്രയാർ: പ്രിയദർശിനി ഓഡിറ്റോറിയത്തിൽ 13 മുതൽ 22 വരെ നടക്കുന്ന തൃപ്രയാർ നാടക വിരുന്നിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. എട്ട് പ്രൊഫഷണൽ നാടകം, അമേച്വർ നാടകം, ചൂട്ട് ഫോക്ക് മെഗാഷോ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വടകര കാഴ്ചയുടെ ദൂരം അരികെ, തൃശൂർ ഗ്രാമീണ നാടകസംഘത്തിന്റെ അഥർവ്വ തോറ്റം, കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിക, കോഴിക്കോട് നാചകസഭയുടെ പഞ്ചമി പെറ്റ പന്തിരുകുലം, ബ്രഹ്മവള്ളുവനാടിന്റെ പാട്ടുപാടുന്ന വെള്ളായി, തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിത പാഠം, ചിറയിൻ കീഴ് അനുഗ്രഹയുടെ സെക്യൂരിറ്റി, തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം, കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്നിവയാണ് അരങ്ങേറുന്ന നാടകങ്ങൾ. ആദ്യദിവസം ചൂട്ട് മെഗാഷോ അരങ്ങേറും. രാത്രി എഴ് മുതലാണ് അവതരണം.