കൊടകര: 150-ാം ഗാന്ധിജയന്തി ദിനത്തോടഅ അനുബന്ധിച്ച് കൊടകര സഹൃദയ കോളജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ വിവിധ കർമ്മ പരിപാടികൾ നടത്തി. കോളജിലെ വെൽനെസ് ക്ലബും സ്‌പോർട്‌സ് അക്കാഡമിയും നേതൃത്വം നൽകി. സേവനദിനത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത്, കമ്മ്യൂണിറ്റി ഹാൾ, അംഗൻവാടി, പുലിപ്പാറക്കുന്ന് സെന്ററിൽ നിന്ന് കോളേജിലേക്കുള്ള റോഡ് എന്നിവ വൃത്തിയാക്കി. ഗാന്ധി ക്വിസ്, കൊളാഷ് എന്നീ മത്സരങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ സന്നിഹിതനായി.