haritha-sena-

ഗാന്ധി ജയന്തി ദിനത്തിൽ ക്ലീൻ കയ്പ്പമംഗലം പഞ്ചായത്തിനായി ഹരിത കർമ സേനയുടെ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് നിർവഹിക്കുന്നു

കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്ത് ഗാന്ധി ജയന്തി ആഘോഷവും ഹരിത കർമ സേനയുടെ പ്രവർത്തന ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേഷ് നിർവഹിച്ചു. ഹരിത നിയമ പ്രതിജ്ഞ എടുത്തു. ക്ലീൻ കയ്പ്പമംഗലം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് പ്ലാസ്റ്റിക് കിറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. കഴുകി വൃത്തിയാക്കി മടക്കി ചെറിയ രൂപത്തിലാക്കിയ പ്ലാസ്റ്റിക് കിറ്റുകൾ വീടുകളിൽ വന്ന് ഹരിത കർമ സേനാ അംഗങ്ങൾ ശേഖരിക്കും. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ അജീഷ നവാസ്, ലത ഭരതൻ, കെ.എ. സൈനുദ്ധീൻ, പഞ്ചായത്ത് അംഗങ്ങളായ പി.എ. സജീർ, സുരേഷ് കൊച്ചു വീട്ടിൽ, സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീഖ്, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അരയങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.