തൃശൂർ: കോർപറേഷനിൽ പ്രധാനമന്ത്രി ആവാസ് യോജന (നഗരം) ലൈഫ് അംഗീകാർ കാമ്പയിൻ ആരംഭിച്ചു. സ്വച്ഛതാ ഹി സേവാ ശ്രമദാൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായി. കോർപറേഷൻ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എൽ. റോസി നിർവഹിച്ചു.

അംഗീകാർ റിസോഴ്‌സ് ചെയർപേഴ്‌സൺമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീബ ബാബു, പി. സുകുമാരൻ, കരോളി ജോഷ്വാ, മുൻ മേയർ അജിത ജയരാജൻ, കോർപറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണൻ, അഡീഷണൽ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.