എരുമപ്പെട്ടി: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മരത്തംകോട് കിടങ്ങൂർ മേപറമ്പത്ത് ശിവരാജന്റെ മകൾ അശ്വതിയാണ് (15) മരിച്ചത്. അഞ്ച് മാസം മുമ്പാണ് അസുഖം ബാധിച്ചത്. തിരുവന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വന്നൂർ സെന്റ് മേരീസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: മല്ലിക. സഹോദരൻ: ശ്രീകുട്ടൻ. സംസ്‌കാരം നടത്തി.