മാള : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്ന് കർഷക സംഘം മാള ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ഏരിയ പ്രസിഡന്റ് എം.എസ് മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. അരവിന്ദൻ റിപ്പോർട്ട്, ടി.എ രാമകൃഷ്ണൻ, സെബി ജോസഫ്, ടി.എ ഹാരീസ് ബാബു, കെ.എച്ച് കയ്യുമ്മ, കെ.ആർ ജോജോ, പോൾ കോക്കാട്ട്, കാതറിൻ പോൾ, ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പി.ഡി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരാവാഹികൾ. എം.എസ്. മൊയ്തീൻ ( പ്രസിഡന്റ്), ടി.ഐ മോഹൻ ദാസ്, അഡ്വ. എം.എസ് വിനയൻ (വൈസ് പ്രസിഡന്റുമാർ), കെ. അരവിന്ദൻ (സെക്രട്ടറി), ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, എ.കെ രവീന്ദ്രൻ (ജോ. സെക്രട്ടറിമാർ), ഷാജി നക്കര (ഖജാൻജി)...