guruvayoor-temple

ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുഅണ്ടി കാണാതായതായി ആക്ഷേപം. സംഭവത്തിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേൽത്തരം കശുഅണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്ന് കാണാതായത്.

വഴിപാടുകാർ തന്നെ കൊണ്ടുവന്നതായിരുന്നു കശുഅണ്ടി. തുലാഭാരം കഴിഞ്ഞ് എല്ലാ സ്റ്റോക്കുകളും ഒത്തുനോക്കുമ്പോഴാണ് കശുഅണ്ടി കാണാനില്ലെന്ന് കൗണ്ടറിലെ ക്ലർക്കിന്റെ ശ്രദ്ധയിൽപെട്ടത്. ക്ലർക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ദേവസ്വം ഭരണസമിതിക്ക് റിപ്പോർട്ട് നൽകി.