vidya
സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി ശുചീകരണത്തിൽ ഏർപ്പെട്ട വിദ്യ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് ടീം

തൃശൂർ: ജില്ലയിലെ 19 കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഗാന്ധിജയന്തി ദിനത്തിൽ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ നാല് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തങ്ങൾ നടത്തി. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ, ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ, തൃശൂർ മാനസികാരോഗ്യകേന്ദ്രം, പീച്ചി വൈൽഡ് ലൈഫ് കേന്ദ്രം, അമ്പലപുരം ലൈബ്രറി, ആര്യംപാടം പോപ്പ് പോൾ മേഴ്‌സി ഹോം, കാരമുക്ക് സർക്കാർ ആശുപത്രി, ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ, തൃശൂർ ടൗൺ ഹാൾ, ചാവക്കാട് സർക്കാർ ആശുപത്രി, മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ, കൈപ്പറമ്പ് പഞ്ചായത്ത് കനാൽ എന്നിവയാണ് കോളേജിലെ 524 വിദ്യാർത്ഥികൾ ശുചീകരിച്ചത്. പ്രോഗ്രാം ഓഫീസർമാരായ അനിൽ മേലേപ്പുറത്ത്, നീരജ എ പൊതുവാൾ എന്നിവർ നേതൃത്വം നൽകി. കോളേജിലെ നക്ഷത്ര വനവും മൈതാനവും വിദ്യാർത്ഥികൾ ശുചീകരിച്ചു. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്..