തൃപ്രയാർ: വലപ്പാട് ബ്രഹ്മതീരം ബീച്ച് ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. ടി.ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ അദ്ധ്യക്ഷനായി. പി.വി. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ, പി.കെ. ശശിധരൻ, പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, പി.വി. രാധാകൃഷ്ണൻ, അമർ സിംഗ് കുന്നുങ്ങൽ, പി.വി. ജനാർദ്ദനൻ, പ്രേംലാൽ വലപ്പാട് എന്നിവർ സംസാരിച്ചു. ശിവൻ ആനവിഴുങ്ങി, എസ്.ഐ: മണികണ്ഠൻ, ടി.സി. ശ്രീദേവി, വത്സൻ പൊക്കാഞ്ചേരി, അപ്പു വെന്നിക്കൽ എന്നിവരെ ആദരിച്ചു. വൈകീട്ട് നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, മെഗാ ഷോ, ഗാനമേള, ചാക്യാർകൂത്ത്, മിമിക്രി, വെസ്റ്റേൺ മ്യൂസിക് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.