തൃശൂർ: രാഷ്ട്രഭരണത്തിൽ യുവ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അസംബ്ലി പാർലമെന്റ് തലങ്ങളിൽ യുവജനങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും മാനേജ്മെന്റ് വിദഗ്ദ്ധനുമായ ശാന്തനു ഗുപ്ത അഭിപ്രായപ്പെട്ടു. ആത്മ ഫൗണ്ടേഷൻ യുവജനങ്ങൾക്കായി സംഘടിപ്പിച്ച നേതൃത്വ പരിശീലന ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതവിജയത്തിലേക്കുള്ള മാർഗം ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും സ്വന്തം വഴി കണ്ടെത്താൻ യുവാക്കൾ ശ്രമിക്കണമെന്നും ശിൽപ്പശാലയിൽ കുട്ടികളുമായി സംവദിച്ച സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര പറഞ്ഞു. വ്യക്തിത്വ വികാസ പരിശീലകൻ സി.കെ. സുരേഷും ശിൽപ്പശാലയിൽ ക്ലാസുകൾ നയിച്ചു.