വാടാനപ്പിള്ളി: വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന കലോത്സവത്തിന്റെ സംഘാടക സമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. തൃത്തല്ലൂർ യൂ.പി സ്‌കൂൾ, ശ്രീവിദ്യാ പോഷിണി സ്‌കൂൾ, ആർ.സി.യൂ.പി സ്‌കൂൾ ശ്രീശൈലം ഓഡിറ്റോറിയം എന്നിവയാണ് പ്രധാന വേദികൾ.
എം.പി മാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ, ഗീത ഗോപി, ടൈസൺ മാസ്റ്റർ, എം.ആർ. സുഭാഷിണി, അബീദലി എന്നിവർ രക്ഷാധികാരികളും വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി ചെയർമാനും വി.എ. ബാബു ജനറൽ കൺവീനറും എ.ഇ.ഒ: ടി.ഡി. അനിതകുമാരി ട്രഷററുമായ വിപുലമായ സംഘാടതിസമിതിയെ തിരഞ്ഞെടുത്തു. ജനപ്രതിനിധികളായ ഇ.പി. ശശികുമാർ , സുലൈഖ ജമാൽ, ലീന രാമനാഥൻ, ശാരദ പരമേശ്വരൻ, വാസന്തി, ഷക്കീല ഉസ്മാൻ, നൗഷാദ്, എ.എ. അബു, സി.ബി. സുനിൽകുമാർ, സ്‌കൂൾ പ്രധാന അദ്ധ്യാപകൻ കെ.ജെ. സുനിൽ, കെ.എസ്. ദീപൻ, ബിനോയ് ടി. മോഹൻ എന്നിവർ സംസാരിച്ചു.