ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് ഉടൻ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നഗരസഭാ ചെയർപേഴ്‌സന് നിവേദനം നൽകി. സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, പൊലീസ് കൺട്രോൾ റൂം പുനസ്ഥാപിക്കുക, കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകുക എന്നിവയും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി നേതാക്കളായ സി.കെ. വിൻസെന്റ്, ജോയ് മഞ്ഞളി, ജോസ് പോൾ, സെബാസ്റ്റ്യൻ കോലഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന് നിവേദനം സമർപ്പിച്ചത്.